മൂന്നാർ: ജാർഖണ്ഡിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ നക്സൽ നേതാവ് മൂന്നാറിൽ പിടിയിലായി. ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് അറസ്റ്റിലായത്. ......
പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രശസ്ത യുട്യൂബറും മകനും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയില്ലാണ് സംഭവം. യുട്യൂബറായ അരബിന്ദ മണ്ഡലും ഇയാളുടെ മകനുമാണ് അറസ്റ്റിലായത്. ......
ഇസ്രയേലും ഹമാസും ഗാസ സമാധാന കരാറിൽ ഒപ്പുവെച്ചു. ഇതോടെ രണ്ടു വർഷമായി തുടർന്നുവന്ന ഗാസ യുദ്ധത്തിന് ഔദ്യോഗികമായ അന്ത്യമായി.......
മകന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചെന്നും എന്നാൽ, മകൻ ഇഡിക്ക് മുന്നിൽ ഹാജരായില്ല എന്നുമുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ : യുവമോർച്ച ചെങ്ങന്നൂർ മണ്ഡലം നേതൃ ശില്പശാല നടത്തി. ബി.ജെ. പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.......

ചെങ്ങന്നൂർ: ഈ സീസണിലെ ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും മന്ത്രി സജി ചെറിയാൻ അവലോകന യോഗം വിളിച്ചു ചേർത്തു. ചെങ്ങന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
കഴിഞ്ഞ വർഷം ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് മുൻ കരുതലും പ്രവർത്തനങ്ങളും ഭംഗിയായി ഏകോപിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളതായി യോഗം വിലയിരുത്തി.ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു സമീപം പമ്പാ നദിയിലെ പാറക്കടവിൽ തീർത്ഥാടകർ ഇറങ്ങുന്നത് നിരോധിച്ചിരുന്നെങ്കിലും രണ്ട് തീർത്ഥാടകർ കഴിഞ്ഞ മണ്ഡല കാലത്ത് മരിക്കാനിടയായതിനാൽ, അംഗീകൃത കടവുകളിൽ മാത്രമേ തീർത്ഥാടകർ കുളിക്കാൻ പാടുള്ളു എന്നു ഉറപ്പാക്കാൻ ദേവസ്വം, പോലീസ് വകുപ്പുകളെ യോഗം ചുമതലപ്പെടുത്തി.
കടവുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്കൂബാ ഡൈവേഴ്സിൻ്റെ സേവനം അഗ്നി രക്ഷ സേന ഉറപ്പാക്കണം.
സ്കൂബ സംഘത്തിന് താമസ സൗകര്യം ഭക്ഷണം എന്നിവ സ്ഥലത്തു തന്നെ ക്രമീകരിക്കും.
കടവുകളിൽ എല്ലാ ദക്ഷിണേൻഡ്യൻ ഭാഷകളിലും അപകട സൂചനയും അറിയിപ്പും നൽകുന്ന ബോർഡുകൾ സ്ഥാപിക്കും. ഇവ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ
നഗരസഭ, പോലിസ് ദേവസ്വം അധികൃത സംയുക്ത പരിശോധന നടത്തി തീരുമാനിക്കും.
കെഎസ്ആർടിസി, റയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങൾ കൃത്യമായ ശുചികരണം നഗരസഭ ഉറപ്പാക്കണം.
കടവുകളിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന നടപടി ഒഴിവാക്കുന്നതിനായി അവിടെ എല്ലാ ഭാഷയിലും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ......
ചെങ്ങന്നൂർ: അഖില മലങ്കര സൺഡേസ്കൂൾ ചെങ്ങന്നൂർ ഡിസ്ട്രിക്ട് അദ്ധ്യാപക വാർഷിക സമ്മേളനം ബഥേൽ മാർ ഗ്രീഗോറിയോസ് അരമനപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തി.
ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ.കോരുത് ചെറിയാൻ അധ്യക്ഷത വഹിച്ച യോഗം
ഭദ്രാസന സെക്രട്ടറി ഫാ. പി. ......
കൊച്ചി: പിറവം താലൂക്ക് ആശുപത്രിയിലെ വനിതയായ ആശുപത്രി സൂപ്രണ്ട് ഡോ. എം.......